കൊല്ലം: കൊട്ടാരക്കര പുത്തൂർമുക്കിൽ യുവതിയെ തെരുവ് നായ കടിച്ചു. വീട്ടിൽ നിന്നും ബസ്റ്റോപ്പിലേക്ക് പോകുന്നതിനിടെയാണ് സുധിനാ രാജിനെ തെരുവ് നായ ആക്രമിച്ചത്.

രാവിലെ പത്ത് മണിയോടെ കൊട്ടാരക്കരയിലെ പിഎസ്.സി കോച്ചിംഗ് സെന്ററിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു സുധിനാരാജ്. പുത്തൂർമുക്കിലെ ബസ് സ്റ്റോപ്പിലെത്തും മുമ്പെ ഓടിയെത്തിയ തെരുവ് നായ കടിക്കുകയായിരുന്നു. സുധിനയുടെ കാലിലാണ് നായ കടിച്ചത്.

സുധിനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. മാലിന്യ സംസ്കരണം കര്യക്ഷമമല്ലാത്തതിനാൽ തെരുവ് നായ്ക്കളുടെ ശല്യം പുത്തൂർമുക്കിൽ രൂക്ഷമാണ്. എന്നാൽ അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

മാലിന്യസംസ്കരണം കാര്യക്ഷമമാക്കണമെന്നും തെരുവ് പട്ടികളെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.