ഇസ്ലാമാബാദ്: കുട്ടിയെ കടിച്ച പട്ടിക്ക് വധശിക്ഷ വിധിച്ചു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. പഞ്ചാബിലെ ഭാക്കാര്‍ ജില്ലയിലെ അസിസ്റ്റന്റ് കമ്മിഷണര്‍ രാജ സലീം പട്ടിക്ക് വധശിക്ഷ വിധിച്ച വാര്‍ത്ത ജിയോ ടെലിവിഷനാണ് റിപ്പോര്‍ട്ട് ചെയ്‍തത്.

പരിക്കേറ്റ കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് അസിസ്റ്റന്റ് കമ്മിഷണറുടെ നടപടി. കുട്ടിയെ കടിച്ചു പരിക്കേല്‍പിച്ച പട്ടി കൊല്ലപ്പെടണമെന്നായിരുന്നുരാജ സലീമിന്റെ തീര്‍പ്പ്. അതേസമയം, അസിസ്റ്റന്റ് കമ്മിഷണറുടെ വിധിക്കെതിരെ പട്ടിയുടെ ഉടമ അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണറെ സമീപിച്ചു.

കുട്ടിയെ കടിച്ചതിന്റെ പേരില്‍ തന്റെ പട്ടി ഒരാഴ്ച ജയിലില്‍ കിടന്നെന്നും ഇനിയും പട്ടിയെ ശിക്ഷിക്കുന്നത് ന്യായമല്ലെന്നും ഉടമ പറയുന്നു. തതന്റെ വളര്‍ത്തുമൃഗത്തിന് നീതി ലഭിക്കാനായി ഏതറ്റം വരെയും പോകുമെന്നും ഉടമ പറഞ്ഞതായാണ് ജിയോ ടിവി റിപ്പോര്‍ട്ട്.