ഡൊൺൾഡ് ട്രംപ് അമേരിക്കൻ പ്രസി‍ഡന്റാകുമെന്ന് ഉറപ്പായി. ഇലക്ടറൽ കോളേജിലെ വോട്ടെടുപ്പിൽ ട്രംപ് 270 ലധികം വോട്ടുകൾ ഉറപ്പിച്ചു. ജനുവരി അറിനാകും ഔദ്യോഗിക പ്രഖ്യാപനം.

തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിനെത്തുടർന്ന് രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ട്രംപിനെതിരെ അരങ്ങേറിയത്. യുവാക്കൾ, പ്രത്യേകിച്ച് വിദ്യാർത്ഥികൾ ട്രംപിനെതിരെ രംഗത്തെത്തി . ഈ സാഹരച്യത്തിൽ ട്രംപിനെതിരെ വോട്ട് ചെയ്യാൻ ഇലക്ട്രൽ കോളേജ് അംഗങ്ങൾക്കുമേൽ സമ്മർദ്ദമുണ്ടായിരുന്നു.

എന്നാൽ നിയുക്ത അമേരിക്കൻ പ്രസിഡന്റിന് ഇലക്ട്രൻ കോളേജിന്റെ അംഗീകാരം ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റാവാൻ ഇലക്ട്രൻ കോളേജിൽ നേടേണ്ട 270 വോട്ടുകൾ ട്രംപ് ഉറപ്പിച്ചു.

ആകെ 304 വോട്ടുകൾ ട്രംപ് നോടിയെന്നാമ് റിപ്പോർട്ടുകൾ. ടെക്സാസിൽ ട്രംപ് അറപ്പിച്ച 36 വോട്ടുകളാമ് നിർണ്ണായകമായത്.വാഷിംഗ്ടണിൽ നിന്നുള്ള 12 അംഗങ്ങളിൽ 4 പേർ ഹിലരിക്ക് വോട്ടു ചെയ്യാത്തതും കൗതുകമായി. അന്തിമ ഫലം ജനുവരി 6 ന് പ്രഖ്യാപിക്കും.