വാഷിംഗ്ടണ്‍: വടക്കന്‍ കൊറിയയെ സാമ്പത്തികമായി ഉപരോധിക്കാന്‍ പുതിയ ഉത്തരവിറക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വടക്കന്‍ കൊറിയയുമായി ഇടപാടുകളുള്ള സ്ഥാപനങ്ങളുമായി ബന്ധമൊഴിവാക്കാന്‍ യു.എസ്. ട്രഷറിയെ അധികാരപ്പെടുത്തുന്നതാണ് പുതിയ ഉത്തരവ്. ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുചിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഉത്തരവ്. 

അമേരിക്ക വേണോ കൊറിയ വേണോ എന്ന് അതാത് കമ്പനികള്‍ക്ക് തീരുമാനിക്കാമെന്ന് മുചിന്‍ പ്രതികരിച്ചു. കൊറിയയുമായുള്ള സഹകരണം ഒഴിവാക്കാന്‍ ചൈനയിലെ ബാങ്കുകളോട് രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടതായും ട്രംപ് അറിയിച്ചു. പുതിയ ഉത്തരവിലൂടെ നിര്‍മ്മാണ മേഖലയിലും ഐടി മേഖലയിലും വടക്കന കൊറിയക്ക് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍