റഷ്യൻ പ്രസിഡന്‍റ് വ്ളഡമീര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത് തിരുത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്
ന്യൂയോര്ക്ക്: റഷ്യൻ പ്രസിഡന്റ് വ്ളഡമീര് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത് തിരുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായിട്ടുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തലിനെ അംഗീകരിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടിട്ടില്ലെന്നും ഹിലാരിയെ തോൽപ്പിച്ചത് സംശുദ്ധ പ്രചാരണത്തിലൂടെയായിരുന്നുവെന്നുമാണ് പുചിനോടൊപ്പമുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞത്.
ഇതിനെതിരെ സ്വന്തം പാർട്ടിക്കാർ തന്നെ രൂക്ഷ വിമർശനവുമായെത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ തിരുത്തൽ. അതേ സമയം ഇടപെടൽ നടത്തിയത് റഷ്യ തന്നെയാകണമെന്നില്ലെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് വിശദീകരിച്ചു.
