Asianet News MalayalamAsianet News Malayalam

ഫിദല്‍ ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നുവെന്ന് ഡോണാള്‍ഡ് ട്രംപ്

Donald Trump condemns Castro as brutal dictator
Author
New York, First Published Nov 27, 2016, 1:35 AM IST

1961 ലാണ് അമേരിക്ക ക്യൂബയുമായുള്ള വാണിജ്യ സാമ്പത്തിക കരാറുകള്‍ റദ്ദാക്കിയത്. എന്നാല്‍ 2015ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയുമായുള്ള സൗഹൃദവും, വ്യാപാരകരാറുകളും പുനസ്ഥാപിച്ചു. ഈ നടപടികളെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഡോണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

ക്യൂബന്‍ ജനത അടിമത്ത്വത്തിലാണെന്നും അവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നായിരുന്നു ട്രംപിന്രെ വാദം. ഈ വാദങ്ങള്‍ക്ക് അടിവരയിടുള്ള പ്രതികരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ലോകം കണ്ട ഏറ്റവും ക്രൂരമായ സ്വേച്ഛാധിപതിയായിരുന്നു ഫിദല്‍ കാസ്‌ട്രോയെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ക്യൂബന്‍ ദ്വീപ് ഏറെ കാലം അനുഭവിച്ച ഭീകരതയുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപെട്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമെന്നായിരുന്നും കാസട്രോയുടെ വിയോഗത്തോട് ബരാക്ക് ഒബാമയുടെ പ്രതികരണം. ക്യൂബയെ എന്നും നല്ല സുഹൃത്തായി കൂടെ നിര്‍ത്തുമെന്നും ഒബാമ പറഞ്ഞു.  എന്നാല്‍ ക്യൂബയുമായി യാതൊരു സൗഹൃദവും ആഗ്രഹിക്കുന്നില്ലെന്ന് ട്രംപിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു. ഡിസംബര്‍ നാലിന് ഹവാനയിലായിരിക്കും ഫിഡല്‍ കാസ്‌ട്രോയുടെ സംസ്‌കാര ചടങ്ങുകള്‍.
 

Follow Us:
Download App:
  • android
  • ios