ജൂൺ 12 ന് സിംഗപൂരിലെ സെന്റോസ ദ്വീപിലാണ് ട്രംപ്- കിംജോങ് ഉൻ കൂടിക്കാഴ്ച

വാഷിംഗ്ടണ്‍: സിംഗപ്പൂരിലെ ചർച്ചകൾ വിജയിക്കുകയാണെങ്കിൽ ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം ജോംഗ് ഉന്നിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ജാപ്പനീസ് പ്രസിഡന്റ് ഷിൻസോ ആബേയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ജൂൺ 12 ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലാണ് ലോകം ഉറ്റ് നോക്കുന്ന ട്രംപ്- കിംജോങ് ഉൻ കൂടിക്കാഴ്ച.