Asianet News MalayalamAsianet News Malayalam

നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമല്ലെ എന്ന് ട്രംപ്

 നേ​പ്പാ​ൾ ഇ​ന്ത്യ​യി​ലാ​ണെ​ന്ന് ട്രം​പ് പ​റ​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ നേ​പ്പാ​ൾ സ്വ​ത​ന്ത്ര​രാ​ഷ്ട്ര​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തോ​ടെ ഭൂ​ട്ടാ​ൻ ഇ​ന്ത്യ​യി​ലാ​ണോ​യെ​ന്ന് ട്രം​പ് ചോ​ദി​ച്ചു

Donald Trump thought Nepal and Bhutan were part of India claim US intelligence officials
Author
Kerala, First Published Feb 3, 2019, 2:56 PM IST

വാ​ഷിം​ഗ്ട​ണ്‍: നേ​പ്പാ​ളും ഭൂ​ട്ടാ​നും ഇ​ന്ത്യ​യു​ടെ ഭാ​ഗമാണെന്ന് കരുതിയാളാണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് എന്ന് വെളിപ്പെടുത്തല്‍. നേ​പ്പാ​ളും ഭൂ​ട്ടാ​നും ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നെ​ന്നാ​ണ് അ​ദ്ദേ​ഹം വി​ചാ​രി​ച്ചി​രു​ന്ന​ത്. ദ​ക്ഷി​ണേ​ഷ്യ​യെ കു​റി​ച്ചു​ള്ള ച​ർ​ച്ച​യ്ക്കി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​റ്റി​ദ്ധാ​ര​ണ പു​റ​ത്തു​വ​ന്ന​തെ​ന്ന് സിഐഎ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

ച​ർ​ച്ച​യ്ക്കി​ടെ മാ​പ്പ് നോ​ക്കി നേ​പ്പാ​ൾ ഇ​ന്ത്യ​യി​ലാ​ണെ​ന്ന് ട്രം​പ് പ​റ​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ നേ​പ്പാ​ൾ സ്വ​ത​ന്ത്ര​രാ​ഷ്ട്ര​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തോ​ടെ ഭൂ​ട്ടാ​ൻ ഇ​ന്ത്യ​യി​ലാ​ണോ​യെ​ന്ന് ട്രം​പ് ചോ​ദി​ച്ചു. 2017ൽ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ട്രം​പും ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ നേ​പ്പാ​ളി​നെ "നി​പ്പി​ൾ' എ​ന്നും ഭൂ​ട്ടാ​നെ "ബ​ട്ട​ൺ' എ​ന്നും ട്രം​പ് വി​ളി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

Follow Us:
Download App:
  • android
  • ios