ലക്‌നൗ: ജയിൽ പരിസരത്തെ വിലകൂടിയ ചെടികൾ നശിപ്പിച്ചതിന് കഴുതകൾക്ക് ജയിൽ അധികൃതരുടെ തടവ് ശിക്ഷ. ഉത്തർ പ്രദേശിലെ ജലോൺ ജില്ലയിലെ ഉരയ് ജയിലിലാണ് സംഭവം. ജയിലിനു മുന്നില്‍ നട്ടുവളര്‍ത്തിയ വിലയേറിയ സസ്യം തിന്നുനശിപ്പിച്ചതിനാണ് എട്ട് കഴുതളെ നാലു ദിവസത്തേക്ക് പൊലീസ് അഴിക്കുള്ളില്‍ അടച്ചത്.
നവംബര്‍ 24 നാണ് ഉരയ് ജില്ലാ ജയിലിനു മുന്നില്‍ നിന്ന് കഴുതകളെ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സസ്യങ്ങള്‍ കഴിച്ച എട്ട് കഴുതകളെയാണ് പൊലീസ് പിടികൂടി ജയിലില്‍ അടച്ചത്. കഴുതകളെ അഴിച്ച് വിടുന്നതിനെതിരെ ഉടമസ്ഥനോട് പലതവണ മുന്നറിയിപ്പ് നല്‍കിരുന്നെങ്കിലും ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് ജയിലിലടച്ചതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. മൃഗങ്ങളെ സ്വതന്ത്രരാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴുതകളുടെ ഉടമ കമലേഷ്, പൊലാസിനെ സമീപിച്ചെങ്കിലും വിട്ടയക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു. പിന്നീട് പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാര്‍ പൊലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് നാല് ദിവസത്തിനു ശേഷം കഴുതകളെ തുറന്നുവിടാന്‍ ജയില്‍ അധികൃതര്‍ തയ്യാറായത്.
