യുവാക്കള്‍ നിശബ്ദരാവരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: യുവാക്കള്‍ നിശ്ശബ്ദരാവരുതെന്നും അഭിപ്രായങ്ങള്‍ തുറന്നു പറയണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഓശാന ഞായര്‍ ദിനത്തില്‍ തന്നെ കാണാനെത്തിയവരോടാണ് മാര്‍പാപ്പ മനസ്സ് തുറന്നത്. യുവാക്കളുടെ വായടക്കാന്‍ എല്ലാക്കാലത്തും ശ്രമം നടക്കാറുണ്ട്. അതിന് അനുവദിക്കരുതെന്നും മാര്‍പാപ്പ പറഞ്ഞു. അമേരിക്കയില്‍ തോക്ക് നിയന്ത്രണമാവശ്യപ്പെട്ട് യുവാക്കളുടെ പ്രക്ഷോഭം തുടരുന്നതിനിടെയാണ് മാര്‍പാപ്പയുടെ വാക്കുകള്‍.