ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അതിര്‍ത്തിരാഷ്ട്രങ്ങളുമായി ബന്ധപ്പട്ട സുരക്ഷവിഷയങ്ങളില്‍ തീരുമാനമെടുക്കത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന് നിര്‍ണ്ണായക സ്വാധീനമുണ്ടെന്നാണ് ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണ അബ്ദുള്‍ ബാസിദിന്റെ വെളിപ്പെടുത്തല്‍. പാക് സൈന്യത്തിന്റെ പിന്തുണയോടെയാണ് അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനമെന്നാണ് ഇന്ത്യയുടെ ആരോപണം. സൈന്യവുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയെന്ന് നിശ്ചയിക്കുകയെന്നും അബ്ദുള്‍ ബാസിദ് പറഞ്ഞു. ഇന്ത്യയിലും ഇതേ രീതിയിലായിരിക്കുമെന്നും അദ്ദേഹം ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള മിന്നലാക്രണം നടന്നിട്ടില്ലെന്നും സെപ്റ്റംബര്‍ 29ന് സാധാരണ നടക്കാറുള്ള വെടിവെയ്‌പ്പാണെന്നും ഇതില്‍ രണ്ട് പാക് സൈനികര്‍ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെ ആണവ ആക്രമണം നടത്താനുള്ള ചിന്ത തന്നെ ആത്മഹത്യാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാക് സര്‍ക്കാരും സൈന്യവും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തകളും അദ്ദേഹം തള്ളി. ഇതിനിടെ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ പുറത്ത് വിടില്ലെന്ന് ഇന്ത്യ വ്യക്മാക്കി. അത് മോശം കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
