രണ്ടാം ക്ലാസുവരെ പഠിക്കുന്ന കുട്ടികൾക്ക് ഗൃഹപാഠം നൽകരുതെന്ന് കോടതി
ചെന്നൈ: രാജ്യത്തെ ഒരു സ്കൂളുകളിലും ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികൾക്ക് ഗൃഹപാഠം നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. സി ബി എസ് ഇ സ്കൂളുകൾക്ക് ഉൾപ്പെടെ ബാധകമാണ് വിധി.
സ്കൂൾ ബാഗിന്റെ ഭാരം കുറക്കുന്നത് നിശ്ചയിക്കുവാൻ പുതിയ നയം രൂപികരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് കോടതി നിർദേശം നൽകി. ഉത്തരവ് ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിക്കാൻ സിബി എസ് ഇ ക്കും നിർദേശം നൽകി.
2017 ലെ സിബിഎസ് ഇ സർക്കുലറിനെതിരെ അഭിഭാഷകൻ എം പുരുഷോത്തമൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
