ശബരിമല സ്ത്രീപ്രവേശത്തിൽ സുപ്രീംകോടതി വിധി തിരക്കിട്ട് നടപ്പാക്കരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പുനപരിശോധന ഹർജിയുടെ സാധ്യതകൾ പരിശോധിക്കാതെ തുടർ നടപടികൾ സ്വീകരിക്കരുത്.

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശത്തിൽ സുപ്രീംകോടതി വിധി തിരക്കിട്ട് നടപ്പാക്കരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പുനപരിശോധന ഹർജിയുടെ സാധ്യതകൾ പരിശോധിക്കാതെ തുടർ നടപടികൾ സ്വീകരിക്കരുത്. കോടതിവിധി ഉയർത്തിയ ജനവികാരം കൂടി കണക്കിലെടുത്ത് ഒരു തീരുമാനം എടുക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു.