പ്രധാനമന്ത്രിയുടെ അർദ്ധരാത്രി വീഡിയോ തെരിവിലിറങ്ങിയ കുട്ടികളെ അപമാനിക്കുന്നതെന്നാണ് രാഹുലിൻ്റെ ആക്ഷേപം. മന്ത്രിയുടെ രാജി അല്ലേതെ പിന്നോട്ടെല്ലെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന് രാഹുൽ​ഗാന്ധി. കുട്ടികളുടെ ബുദ്ധിയെ അപമാനിക്കുന്നതെന്ന് പറഞ്ഞാണ് പ്രധാനമന്ത്രിയുടെ അ‍ർദ്ധരാത്രിയിലെ വീഡിയോ സന്ദേശമെന്ന് പരിഹസിച്ചാണ് രാഹുലിൻ്റെ മറുപടി.

മന്ത്രി രാജി വയ്ക്കണം

വിദ്യാ‍‍ർത്ഥികളുടെ ആവശ്യങ്ങൾ ഉയ‍‍ർത്തി പിന്നോട്ടില്ലെന്ന് വ്യക്തമാക്കാണ് രാഹുൽ​ഗാന്ധി പ്രധാനമന്ത്രിയുടെ വീഡിയോക്ക് മറുപടി പറയുന്നത്. ധ‍ർമ്മേന്ദ്രപ്രധാനെ പുറത്താക്കണം വിദ്യാർത്ഥികളെ തല്ലിച്ചതച്ചവർക്കെതിരെ നടപടി വേണം പ്രധാനമന്ത്രി മാപ്പ് പറയണം. ‌ഈ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് രാഹുൽ​ഗാന്ധി വ്യക്തമാക്കി. നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയിൽ കടുത്ത ശിക്ഷ ഉറപ്പാക്കാൻ ബില്ല് കൊണ്ടു വരുമെന്ന് അർദ്ധരാത്രി ഇറക്കിയ വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അടുത്തയാഴ്ച പാർലമെൻറിൽ ബില്ല് കൊണ്ടു വരുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ധർമ്മേന്ദ്രപ്രധാൻ്റ് രാജി ആവശ്യത്തേക്കുറിച്ച് മിണ്ടിയില്ല. ഇതിനെതിരെയാണ് ‌പ്രതിപക്ഷനേതാവ് രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയത്. മന്ത്രിയുടെ രാജി ആവശ്യവുമായി പാ‍ർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷം സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് തീരുമാനെന്ന് വ്യക്തമാക്കുന്നതാണ് രാഹുലിൻ്റെ എക്സ് പോസ്റ്റ്. കോക്രോച്ച് ജനതാപാർട്ടി തുടങ്ങിയ പ്രതിപക്ഷം രാ​ഹുൽ​ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഏറ്റെടുത്തിന് പിന്നാലെയാണ് സ‍ർക്കാ‍‍ർ ചടുലനീക്കങ്ങൾ നടത്തിയതും പ്രധാനമന്ത്രി തന്നെ വിശദീകരണവുമായി നേരിട്ട് എത്തിയതും