പാലസ്തീന്‍ വീല്‍ചെയര്‍ പോരാളി ഫാദി അബു സലാഹ് ഇസ്രയേല്‍ സുരക്ഷ സൈന്യത്തിന്‍റെ വെടിയേറ്റു കൊല്ലപ്പെട്ടു

ഗാസ: പാലസ്തീന്‍ വീല്‍ചെയര്‍ പോരാളി ഫാദി അബു സലാഹ് ഇസ്രയേല്‍ സുരക്ഷ സൈന്യത്തിന്‍റെ വെടിയേറ്റു കൊല്ലപ്പെട്ടു. 2008 ല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട സലാഹ്, വീല്‍ചെയറില്‍ ഇരുന്നു പാലസ്തീന്‍ ഇസ്രയേല്‍ വിരുദ്ധ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. ജെറുസലേമില്‍ യുഎസ് എംബസി തുറക്കുന്നതിനെതിരെ ഗാസ അതിര്‍ത്തിയില്‍ നടന്ന പ്രക്ഷോഭത്തിനിടയിലാണ് ഈ ഇരുപത്തിയൊമ്പതുകാരന്‍ കൊല്ലപ്പെട്ടത്.

2008 ലെ ഗാസ യുദ്ധത്തിലാണ് ഈ പാലസ്തീന്‍ യുവാവിന്‍റെ രണ്ടുകാലുകള്‍ നഷ്ടപ്പെട്ടത്. അധിവേശ വിരുദ്ധറാലിയില്‍ പങ്കെടുക്കുമ്പോള്‍ ഇസ്രയേല്‍ സ്നിപ്പേര്‍സിന്‍റെ വെടിയേറ്റാണ് സലാഹ് കൊല്ലപ്പെട്ടത് എന്നാണ് പാലസ്തീന്‍ അനുകൂല വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശിക വാര്‍ത്ത ഏജന്‍സി ക്വാഡ് എന്‍ സലാഹിന്‍റെ മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഗാസയിലെ പാശ്ചാത്യ ഏജന്‍സികളുടെ പത്ര റിപ്പോര്‍ട്ടര്‍മാരും സംഭവം സ്ഥിരീകരിക്കുന്നു.

മെയ് 14നാണ് സലാഹ് മരണപ്പെട്ടത് എന്നാണ് വാര്‍ത്ത ഏജന്‍സി പറയുന്നത്. ഈ വര്‍ഷം ഇത് ആദ്യമായല്ല ഇസ്രയേല്‍ വെടിയേറ്റ് പാലസ്തീനിലെ അംഗവൈകല്യമുള്ള പ്രക്ഷോഭകന്‍ കൊലചെയ്യപ്പെടുന്നത്. ജനുവരിയില്‍ അബു തുനിയ എന്ന 29 വയസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ കാലുകള്‍ ഇരുപത് വര്‍ഷം മുന്‍പ് ഇസ്രയേല്‍ അതിര്‍ത്തിയില്‍ വച്ച് നഷ്ടമായിരുന്നു.

അതേ സമയം തങ്ങള്‍ കരുതിക്കൂട്ടി സലാഹിനെ ലക്ഷ്യം വച്ചതല്ലെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. സലാഹിനെ വെടിവച്ചതില്‍ എന്തെങ്കിലും ധാര്‍മ്മികമായുള്ള പ്രശ്നം ഇല്ലെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ വിശദീകരണം. തിങ്കളാഴ്ച രാവിലെ മുതല്‍ പാലസ്തീനില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ 52 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 1700 ഒളം പേര്‍ക്ക് പരിക്കുംപറ്റിയിട്ടുണ്ട്. 

പ്രക്ഷോഭക്കാര്‍ ജറുസലേമിലെ നക്ബ യൂണിവേഴ്സിറ്റിയിലെ കമ്മീമോറേറ്റ് ലക്ഷ്യമാക്കിയാണ് സമരം നടത്തുന്നു. അവിടുത്തേക്കാണ് ഇപ്പോള്‍ വിവാദമായ യുഎസ് എംബസി ടെല്‍ അവീവില്‍ നിന്നും മാറ്റി സ്ഥാപിക്കുന്നത്. അതേ സമയം ഐക്യരാഷ്ട്ര സഭയില്‍ അറബ് രാജ്യങ്ങള്‍ ഗാസയിലെ സംഘര്‍ഷം അവതരിപ്പിച്ചിട്ടുണ്ട്. ഇസ്രയേല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം എന്നാണ് ഇവരുടെ ആവശ്യം.