ഡബിൾ ഹോഴ്സിൻറെ മട്ട പൊടിയരി ഒരു ബാച്ച് ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: ഡബിൾ ഹോഴ്സിൻറെ മട്ട പൊടിയരിയുടെ ഒരു ബാച്ച് ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി . തവിട് എണ്ണ അധികമായി ചേര്‍ത്തെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ കണ്ടെത്തല്‍ . ഡബിൾ ഹോഴ്സിന്‍റെ 15343 എന്ന ബാച്ചാണ് പരിശോധിച്ചത്. കഴുകുന്പോള്‍ തന്നെ ബ്രൗണ്‍ നിറം ഇളകി പോകുന്നതായി കണ്ടെത്തി. 

തുടര്‍ന്നുള്ള പരിശോധനയിലാണ് അമിത അളവില്‍ തവിട് എണ്ണ കലര്‍ത്തിയതായി സ്ഥിരീകരിച്ചത്. ഇതോടെ ഈ ബാച്ച് അരിയ്ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയായിരുന്നു . പരിശോധന ഫലം കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷ കമ്മിഷണർക്ക് കൈമാറി.

ഇതനുസരിച്ച് ആ ബാച്ച് വിപണയിൽ നിന്ന് പിന്‍വലിക്കാൻ കമ്മിഷണര്‍ നി‍ർദേശം നല്‍കി. അതേസമയം 13ാം തിയതി ലഭിച്ച ലാബ് പരിശോധന റിപ്പോര്‍ട്ട് അനുസരിച്ച് അരിയില്‍ ഒരു തരത്തിലുമുള്ള മായം ചേർ‍ന്നിട്ടില്ലെന്നാണ് ഡബിൾ ഹോഴ്സിന്‍റെ വിശദീകരണം.