അമൃത്സറില്‍ മാത്രമല്ല പഞ്ചാബിലെ മിക്ക ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ക്കും സമാനമായ രീതിയില്‍ ഇരട്ടി ശമ്പളം കേറിയിരുന്നു. അമൃത്സര്‍ ജില്ലയില്‍ മാത്രമായി 50 കോടിയോളം രൂപയാണ് ഇരട്ടി ശമ്പളത്തിലൂടെ ഗവണ്‍മെന്‍റ് നല്‍കിയത്

അമൃത്‍സര്‍: പഞ്ചാബിലെ അമൃത്സറിലെ പല ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ക്കും ഒക്ടോബര്‍ മാസത്തില്‍ അക്കൗണ്ടിലെത്തിയത് ഇരട്ടി ശമ്പളം. സര്‍ക്കാരിന്‍റെ ദീപാവലി സമ്മാനമാണെന്നായിരുന്നു ആദ്യം ഉദ്യോസ്ഥര്‍ കുരുതിയത്. എന്നാല്‍ തൊട്ടുപിന്നാലെ തന്നെ അധികമായി കേറിയ പണം പിന്‍വലിക്കരുതെന്ന സന്ദേശവും ഇവര്‍ക്ക് ലഭിച്ചു.

അബദ്ധത്തിലാണ് ഇരട്ടി ശമ്പളം കേറിയതെന്നും പണം പിന്‍വലിക്കരുതെന്നുള്ള സന്ദേശവും ജീവനക്കാര്‍ക്ക് ലഭിക്കുകയായിരുന്നു. പണം പിന്‍വലിക്കരുതെന്നം അബദ്ധത്തിലാണ് ഇരട്ടി ശമ്പളം അക്കൗണ്ടില്‍ കേറിയതെന്നും വ്യക്തമാക്കി എല്ലാ ഗവണ്‍മെന്‍റ് ഓഫീസുകളിലേക്കും എ.കെ മെയ്നി നോട്ടീസ് അയച്ചിരുന്നു.

അമൃത്സറില്‍ മാത്രമല്ല പഞ്ചാബിലെ മിക്ക ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ക്കും സമാനമായ രീതിയില്‍ ഇരട്ടി ശമ്പളം കേറിയിരുന്നു. അമൃത്സര്‍ ജില്ലയില്‍ മാത്രമായി 50 കോടിയോളം രൂപയാണ് ഇരട്ടി ശമ്പളത്തിലൂടെ ഗവണ്‍മെന്‍റ് നല്‍കിയത്. ഗവണ്‍മെന്‍റ് ട്രഷറി വിഭാഗത്തിലെ സോഫ്റ്റ്‍വെയറിലുണ്ടായ ചില തെറ്റുകള്‍ മൂലമാണ് ഇത് സംഭവിച്ചതെന്നും എ.കെ മെയ്നി പറഞ്ഞു.