ലഖ്‌നൗ: മുസാഫര്‍ നഗറില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റിയ സംഭവം അട്ടിമറിയാണെന്ന് സംശയം. അപകടത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും സംഭവ സ്ഥലത്തേക്ക് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എത്തിയിട്ടുണ്ട്. എല്ലാ സാധ്യതകളും പരിശോധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വൈകിട്ട് 5.40നാണ് പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്‌സ്പ്രസ് അപകടത്തില്‍ പെട്ടത്. മരണസഖ്യ 20 കടന്നതായാണ് അനൗദ്യോഗിക വിവരം. ബോഗികകള്‍ മറ്റുബോഗികള്‍ക്ക് മുകളില്‍ കയറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. എന്നാല്‍ ദുരന്തനിവാരണ സേനയടക്കമുള്ളവര്‍ സര്‍വ്വ സജ്ജീകരണങ്ങളുമായി എത്തിയതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമടക്കമുള്ള പ്രമുഖര്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Scroll to load tweet…

Scroll to load tweet…