മാങ്കുളത്തേക്ക് സ്ഥലംമാറ്റം ചോദിച്ചെത്തുകയായിരുന്നു ഡോ. ആദര്‍ശ് ആദിവാസികളുടെ ഇഷ്ട ഡോക്ടറായി ആദര്‍ശ്
ഇടുക്കി: സേവനപാതയില് ആദര്ശങ്ങളുടെ തീഷ്ണത പേരിനൊപ്പം കൂട്ടിവായിച്ചാല് അത് ഡോക്ടര് ആദര്ശായി. ആദിവാസികളുടെ നൊമ്പരങ്ങളില് ചികില്സയുടെ സൗഖ്യവുമായും ഡോക്ടര് ആദര്ശ് ഏതുസമയത്തും ഓടിയെത്തും. മൂന്നുവര്ഷം മുമ്പാണ് ആദര്ശ് മാങ്കുളത്തെ ആദിവാസികള്ക്ക് ചികില്സ ലഭിക്കിന്നില്ലെന്ന് വാര്ത്തകളിലൂടെ അറിയുന്നത്. തുടര്ന്ന് മാങ്കുളം പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലംമാറ്റം ചോദിച്ചെത്തുകയായിരുന്നു.
മെഡിക്കല് ഓഫീസറായി ജോലിയില് പ്രവേശിച്ച അദ്ദേഹം ആരോടും അടുപ്പമില്ലാതിരുന്ന മുതുവാന്, മന്നാന് സമൂഹത്തെ ആയുര്വേദ ചികില്സയിലേക്ക് കൈപിടിച്ചുയര്ത്തി. അതുവരെ പ്രാഥമീക ആരോഗ്യകേന്ദ്രത്തെ സമീപിച്ചില്ലായിരുന്ന പലരും ഡോക്ടറുടെ സേവനത്തിനായി എത്തുവാന് തുടങ്ങി. ആശവര്ക്കന്മാരുടെയും അംഗന്വാടി ടീച്ചമാരുടെയും സഹകരണത്തോടെ ഇവരിലുണ്ടാകുന്ന രോഗങ്ങള് മനസ്സിലാക്കുന്നതിനും ആവശ്യമായ ചികില്സ യഥാസമയം നല്കിയതോടെ ആദിവാസികളുടെ ഇഷ്ട ഡോക്ടറായി ആദര്ശ് മാറി.

വന്യമ്യഗങ്ങളുടെ ആക്രമണം ഉണ്ടെങ്കിലും ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്ത്തിക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്തില് നിന്നും നാലരലക്ഷം രൂപ സമാഹരിച്ച് മെഡിക്കല് ക്യാമ്പും നടത്തി. ചികില്സയ്ക്കൊപ്പം മികച്ചരീതിയിലുള്ള ബോധവത്കരണവും നല്കി ഇവരെ ജീവിതശൈലിയില് മാറ്റംവരുത്തിയതായും അദ്ദേഹം പറയുന്നു.
ഇന്ന് ഏതൊരസുഖത്തിനും പ്രഥമീക ആരോഗ്യകേന്ദ്രത്തിന്റെ സേവനത്തിനായി ആദിവാസികളെത്തുന്നത് ഡോക്ടറോടുള്ള ഇവരുടെ അടുപ്പംതന്നെയാണ്. മൂന്നുവര്ഷം പിന്നിട്ട അദ്ദേഹംത്തിന് ഉടന് സ്ഥലംമാറ്റമുണ്ടാകുമെങ്കിലും ഓരോരുത്തരുടെയും പേരെടുത്തുവിളിക്കുന്ന ഇദ്ദേഹം ഇവര്ക്ക് ആരോക്കെയോ ആണ്.
