മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ സഖറിയ മാര്‍ തെയോഫിലോസ് കാലംചെയ്തു. 65 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ആയിരക്കണക്കിന് ആളുകള്‍ ബിഷപ്പിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കബറടക്കം നാളെ നടക്കും.

