രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പ്രധാന കടയോട് ചേര്‍ന്നുള്ള ഒരു മുറിയിലാണ് ഇത്തരത്തില്‍ സ്വര്‍ണ്ണം ഉരുക്കാനും മറ്റുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നത്. ര
കോഴിക്കോട്: കൊടുവള്ളിയിലെ സ്വര്ണ്ണാഭരണ നിര്മ്മാണ ശാലയില് ഡി.ആര്.ഐ റെയ്ഡ്. കള്ളക്കടത്ത് സ്വര്ണ്ണം ഉരുക്കി നല്കുന്ന കേന്ദ്രത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കള്ളക്കടത്ത് തെളിവുകളും മിശ്രിത സ്വര്ണ്ണവും കണ്ടെടുത്തു.
കൊടുവള്ളിയിലെ ബി.എസ് ഗോള്ഡ് ടെസ്റ്റിംഗ് എന്ന സ്വര്ണ്ണാഭരണ നിര്മ്മാണ ശാലയിലാണ് ഡി.ആര്.ഐ റെയ്ഡ് നടത്തിയത്. മിശ്രിത രൂപത്തില് വിമാനത്താവളം വഴി കടത്തിക്കൊണ്ട് വരുന്ന സ്വര്ണ്ണം ഉരുക്കി നല്കുന്ന കേന്ദ്രമാണിത്. അടിവസ്ത്രത്തിലും ചെരിപ്പുകളിലും സ്വര്ണ്ണം ഒളിപ്പിച്ച് കൊണ്ടുവന്നതിന്റെ തെളിവുകള് ഇവിടെ നിന്ന് കണ്ടെടുത്തു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പ്രധാന കടയോട് ചേര്ന്നുള്ള ഒരു മുറിയിലാണ് ഇത്തരത്തില് സ്വര്ണ്ണം ഉരുക്കാനും മറ്റുമുള്ള സംവിധാനങ്ങള് ഒരുക്കിയിരുന്നത്. രണ്ട് പാത്രങ്ങളിലായി ശേഖരിച്ച് വച്ച മിശ്രിത സ്വര്ണ്ണവും പിടിച്ചെടുത്തിട്ടുണ്ട്.
കൊടുവള്ളിയിലെ ജ്വല്ലറികള്ക്ക് വേണ്ടിയാണ് ഇവര് മിശ്രിത രൂപത്തിലുള്ള സ്വര്ണ്ണം ഉരുക്കി നല്കിയിരുന്നതെന്ന് ഡി.ആര്.ഐ വ്യക്തമാക്കി. കടയുടെ നടത്തിപ്പുകാരനായ കൊടുവള്ളി സ്വദേശി റഷീദ് പിടിയിലായി. കള്ളക്കടത്ത് സ്വര്ണ്ണമെത്തിക്കുന്നത് കൊടുവള്ളി സ്വദേശിയായ ഫൈസലാണെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള് പുരോഗമിക്കുകയാണെന്നും ഡി.ആര്.ഐ അധികൃതര് പറഞ്ഞു.
