തിരുവനന്തപുരം: ഒരുമാസമായി കുടിവെള്ളമില്ല നാട്ടുകാർ മെഡിക്കൽ കോളേജ് റോഡ് ഉപരോധിക്കുന്നു. തങ്ങൾക്ക് കിട്ടേണ്ട കുടിവെള്ളം ജലവകുപ്പ് അനധികൃതമായി സ്ഥലത്തെ സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നതായി നാട്ടുകാർ. രാവിലെ 10 മണിയോടെ സ്ത്രീകൾ അടങ്ങുന്ന മെഡിക്കൽ കോളേജ് പുതുപ്പള്ളി ലെയ്ൻ നിവാസികളുടെ നേതൃത്വത്തിലാണ് മെഡിക്കൽ കോളേജ് റോഡ് ഉപരോധിക്കുന്നത്.
പുതുപ്പള്ളി ലെയ്നിൽ കഴിഞ്ഞ 1 മാസമായി ജല അതോറിറ്റി കുടിവെള്ളം നല്കുന്നില്ലയെന്നു ഇവർ പറയുന്നു. മുറിഞ്ഞപാലത്തെ ജി.ജി ആശുപത്രി വന്നതിനു ശേഷമാണ് തങ്ങൾക്ക് ഈ ദുരവസ്ഥയെന്നാണ് നാട്ടുകാരുടെ ആരോണം. അനധികൃതമായി വാൽവുകൾ സ്ഥാപിച്ചു തങ്ങൾക്ക് ലഭിക്കേണ്ട കുടിവെള്ളം സ്വകാര്യ സ്ഥാപനങ്ങൾക്ക് നല്കുന്നുയെന്നാണ് നാട്ടുകാർ പറയുന്നത്.

ജല അതോറിറ്റി കവടിയാർ സെക്ഷന് കീഴിൽ വരുന്ന പുതുപ്പള്ളി ലെയ്നിൽ മുന്നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. അസിസ്റ്റന്റ് എൻജിനിയർ, എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവരോട് പ്രദേശവാസികൾ നിരവധി തവണ പരാതി പറയുകയും ഇവർ സ്ഥലത്തെത്തി പരിഹാരം കാണാം എന്നു പറഞ്ഞു പോകുന്നതല്ലാതെ മറ്റു നടപടികൾ ഉണ്ടാകുനിലയെന്നു നാട്ടുകാർ പറയുന്നു. പ്രശ്ന പരിഹാരം കാണുന്നത് വരെ റോഡ് ഉപരോധം തുടരുമെന്നു നാട്ടുകാർ പറയുന്നു.
