കടലിനോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളില്‍ ചെറിയൊരു വിഭാഗത്തിന് കുഴല്‍ക്കിണറുകളുണ്ട്.കുഴല്‍ക്കിണറുകളില്‍ നിന്ന് കിട്ടുന്നതാകട്ടെ ഉപ്പുവെള്ളവും. കേരളത്തിലെ മിക്ക തീരങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ലൈനുകള്‍ ഇല്ലാത്തത് ഇവരുടെ ദുരിതം ഇരട്ടിയാക്കുന്നു. മിക്കവരും വളരെ ദൂരെ പോയാണ് കുടിവെള്ളം കൊണ്ടുവരുന്നത്. 

നവംബര്‍ മാസത്തില്‍ തന്നെ തീരങ്ങളിലെല്ലാം കുടിവെള്ള പ്രശ്നം തുടങ്ങി. പലയിടങ്ങളിലും കടലില്‍ മീന്‍പിടിക്കാന്‍ പോകുമ്പോള്‍ വള്ളങ്ങളില്‍ കൊണ്ടുപോകാന്‍ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്.

കേരളത്തിന്‍റ തീരപ്രദേശങ്ങളില്‍ കുടിവെള്ളം പ്രശ്നം പരിഹരിക്കാനുള്ള സ്ഥിരം സംവിധാനം ഒരുക്കാത്തതാണ് പ്രശ്നം. തീരദേശ വാസികള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ ഓരോ വേനലിലും ഇവര്‍ പഴയതുപോലെ കുടങ്ങളുമായി കാത്തിരിക്കേണ്ടി വരും.