മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ് 

ബര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ മണ്‍സ്റ്ററില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചുകയറി മൂന്ന് മരണം. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. വാന്‍ ഓടിച്ചിരുന്ന ആളെ മരിച്ച നിലയില്‍ കണ്ടെത്തി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഇതേദിവസം സ്വീഡനിലെ സ്റ്റോക്ഹോമില്‍ ലോറി ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി നടത്തിയ ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.