ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ വാന്‍ ഡ്രൈവര്‍ ഡി ബാലരാജയ്ക്ക് ജീവപര്യന്തം.   പതിനാല് വര്‍ഷം മുന്‍പ് ഒന്‍പതാക്ലാസ് ക്ലാസ് വിദ്യാര്‍ത്ഥിനിയെ സുഹൃത്തിന്‍റെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു ഇയാള്‍. പതിനായിരം രൂപ പിഴയും ഇയാള്‍ അടയ്ക്കണം. ഹൈദരാബാദിലെ വനസ്താലിപുരത്താണ് സംഭവം.

പെണ്‍കുട്ടിയോട് പ്രണയം നടിച്ച യുവാവ് ബൈക്കില്‍ ബലം പ്രയോഗിച്ച് പെണ്‍കുട്ടിയെ സുഹൃത്തിന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയായിരുന്നു.