ജോലിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വ്യാജ ഐഡികാര്‍ഡും സാലറി സ്ലിപ്പും തന്നു. ജോലി ലഭിച്ചെന്നും ഓഫീസില്‍ പോവാതെ തന്നെ സാലറി അക്കൗണ്ടില്‍ വരുമെന്നും ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു.

ഹൈദരാബാദ്:ജോലി വാഗ്ദാനം ചെയ്ത് ഭിന്നശേഷിക്കാരിയായ യുവതിയ ബലാത്സംഗം ചെയ്ത ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 16 നാണ് സെയ്‍ലു എന്ന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ ബസ് ഡ്രൈവര്‍ക്കെതിരെ യുവതി ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്‍റെ മരണശേഷം ജോലിക്കായി ശ്രമിച്ച തനിക്ക് സെയ്‍ലു ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. യൂണിയന്‍ നേതാക്കളുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ജോലി വാഗ്ദാനം ചെയ്തത്.

ജോലിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വ്യാജ ഐഡികാര്‍ഡും സാലറി സ്ലിപ്പും തന്നു. ജോലി ലഭിച്ചെന്നും ഓഫീസില്‍ പോവാതെ തന്നെ സാലറി അക്കൗണ്ടില്‍ വരുമെന്നും ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു. പിന്നീട് മധുരവുമായി വീട്ടിലെത്തിയ ഇയാള്‍ തന്ന പലഹാരം കഴിച്ച താന്‍ മയങ്ങിപ്പോയതായും തുടര്‍ന്ന് ഇയാള്‍ ബലാത്സംഗം ചെയ്തെന്നുമാണ് യുവതിയുടെ ആരോപണം. സംഭവം പുറത്ത് പറയരുതന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍ മകനെ കൊല്ലുമെന്നും പറഞ്ഞു. പിന്നീട് ബ്ലാക്മെയിലിംഗും തുടങ്ങിയതായും പരാതിയിലുണ്ട്.