കേന്ദ്ര സര്‍ക്കാരിന്‍റെ ഡ്രോണ്‍ നയം ഉടന്‍
മുംബൈ: കേന്ദ്ര സര്ക്കാര് പുതിയ ഡ്രോണ് നയം രൂപീകരിക്കാനെരുങ്ങുന്നു. ഇതിന്റെ ചര്ച്ചകള് അന്തിമ ഘട്ടത്തിലാണെന്നും കേന്ദ്ര സിവില് വ്യോമയാന മന്ത്രി അറിയിച്ചു.
നയത്തില് 250 ഗ്രാമില് കുറവ് ഭാരമുളള ഡ്രോണുകള്ക്ക് ചില ഇളവുനല്കാന് തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. എയര്ക്രാഫ്റ്റ് ചട്ടങ്ങളില് ഡ്രോണുകളുടെ ഉപയോഗം, വില്പ്പന, വാങ്ങല് എന്നിവ ഉള്പ്പെടുത്തിയാവും നിയന്ത്രണങ്ങള് കൊണ്ടുവരുന്നത്. ഡ്രോണുകളുടെ നിയന്ത്രണമില്ലാത്ത ഉപയോഗത്തില് നിരവധി പരാതികളാണ് ദിവസവും ഉടലെടുക്കുന്നതെന്നാണ് സര്ക്കാര് പക്ഷം. എയര്പോര്ട്ടുകള്, സൈനിക കേന്ദ്രങ്ങള് എന്നിവയ്ക്ക് ഡ്രോണ് ഉപയോഗം ദോഷകരമാകുന്നതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു.
വ്യവസായിക അടിസ്ഥാനത്തിലുളള ഡ്രോണുകളുടെ ഉപയോഗത്തിന് പ്രത്യേക നമ്പറുകള് നല്കുന്നത് പരിഗണനയിലുണ്ടെന്ന് സിവില് വ്യോമയാന മന്ത്രാലയം അറിയിച്ചു. എന്നാല് എയ്റോസ്പേസ് നിര്മ്മാണത്തില് വലിയ അവസരങ്ങളുള്ളതിനാല് അതിനെ പ്രോത്സാഹിപ്പിക്കുമെന്നും സിവില് വ്യോമയാന മന്ത്രാലയം അറിയിച്ചു.
