കണക്കനുസരിച്ച് തുലാവർഷം പെയ്തൊഴിയും മുമ്പ് തന്നെ ഏഴോം അടുത്തിലയിൽ പാടങ്ങള്‍ വരണ്ടുണങ്ങി വിണ്ടുകീറി. അടുത്തില പാടശേഖര സമിതിയുടെ ഏക്കറുകണക്കിന് നെൽപ്പാടം ഇങ്ങനെ വെളളമില്ലാതെ ഉപയോഗശൂന്യമായിക്കഴിഞ്ഞു.
കണ്ണൂരിന്‍റെ നെല്ലറയായ ഏഴോത്ത് തരിശ്ശുരഹിത പാടമെന്ന പദ്ധതിയുമായി മുന്നോട്ടുപോയതാണ് പാടശേഖര സമിതി. മഴ ചതിച്ചപ്പോൾ പക്ഷേ,എല്ലാം തരിശ്ശായി. വിത്ത് വിതയ്ക്കാനായില്ല,ഞാറ്റടികളും ഉണങ്ങി. രണ്ടാം വിളയിറക്കുന്ന പാടത്ത് ഒരു വിളപോലുമിറക്കാൻ കർഷകർക്കായില്ല.
അടുത്തിലയിൽ മാത്രമല്ല,വയലുകളിൽ മുട്ടോളം വെളളമുണ്ടായിരുന്ന നവംബർ മാസത്തിൽ ഏഴോത്തെ മിക്ക പാടങ്ങളുടേയും അവസ്ഥയിതാണ്.
