ഇവിടെയാണ് നാട്ടുകാര്‍ ഒന്നിച്ച് വയലിലിറങ്ങി ഞാറുനട്ടത്.  ആദ്യഘട്ടത്തില്‍ പത്തേക്കറാണ് ഇങ്ങനെ കൃഷിഭൂമിയായത്. കര്‍ഷകനെ മാത്രം ആശ്രയിച്ചാല്‍ നാളെ ഈ വയലുകള്‍ ഉണ്ടാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ ഉദ്യമം. തരിശുരഹതി ഗ്രാമം പദ്ധതിക്കായി തരിശായിക്കടന്ന വയലുകള്‍ കണ്ടെത്തി ഉടമകളില്‍ നിന്ന് അനുവാദം വാങ്ങിയാണ് കൃഷിഭവനും നഗരസഭയും വരെ സഹകരിച്ചുള്ള കൃഷിയിറക്കല്‍. 

 ഇറക്കിയത് അത്യുല്‍പാദന ശേഷിയുള്ള നെല്‍വിത്തും. തരിശായിക്കിടന്ന വയലില്‍ രണ്ടാംവിളയായാണ് ഞാറുനട്ടത്. ഏതായാലും ഭക്ഷ്യ സ്വയം പര്യാപതതയ്ക്കുള്ള ശ്രമങ്ങള്‍ക്ക് നല്ല ഉദാഹരണമാകും ഇത്തരം കൂട്ടായ്മകള്‍.