കോട്ടയം: വൈക്കത്ത് മൂവാറ്റുപുഴയാറും വേമ്പനാട്ടു കായലും തമ്മില്‍ ചേരുന്ന ഭാഗത്ത് ഒഴുക്കില്‍ പെട്ട് കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തുരുത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മൃതദേഹമാണ് അഗ്‌നിശമന സേനയുടെ തിരച്ചില്‍ കണ്ടെത്തിയത്. 23 വയസായിരുന്നു. 

സഹോദരന്‍ ഹരികൃഷ്ണനെ കണ്ടത്താനായിട്ടല്ല. പിതൃസഹോദരന്റെ മകന്‍ ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് രക്ഷിക്കാനിറങ്ങിയതാണ് ഇരുവരും. നീന്തലറിയാവുന്ന ഇരുവരും ചുഴിയില്‍ അകപ്പെട്ടതാകാമെന്നാണ് കരുതുന്നത്. ആദ്യം ഒഴുക്കില്‍പെട്ടയാളെ ഇവരുടെ ബന്ധു രക്ഷപ്പെടുത്തിയിരുന്നു.