തിരൂര്‍: മലപ്പുറം വളാഞ്ചേരി കേന്ദ്രകരിച്ച് മയക്കുമരുന്ന് മാഫിയ ശക്തമാവുന്നു. ഹെറോയിനും കഞ്ചാവും വില്‍ക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. രണ്ട് വ്യത്യസ്ത കേസുകളിലാണ് ഇതരസംസ്ഥാനക്കാരായ രണ്ട് പേര്‍ എക്‌സൈസ് അധികൃതരുടെ പിടിയിലായത്.

അഞ്ചുലക്ഷം രൂപ വിലവരുന്ന ഹെറോയിനുമായി പശ്ചിമ ബംഗാള്‍ സ്വദേശി രഞ്ജിത്ത് മൊണ്ടാലയും രണ്ടരകിലോ കഞ്ചാവുമായി തമിഴ്‌നാട് മധുര സ്വദേശി വനരാജുമാണ് പിടിയിലായത്. 340 പൊതികളായി ചില്ലറ വില്‍പ നക്കായാണ് രഞ്ജിത്ത് മൊണ്ടാല ഹെറോയിന്‍ കൊണ്ടുവന്നിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് കുറ്റിപ്പുറം എക്‌സൈസ് അധികൃതര്‍ രഞ്ജിത്ത് മൊണ്ടാലയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് നിന്നും ലഹരിഗുളികകളുമായി രണ്ട് യുവാക്കള്‍ പിടിയിലായിരുന്നു. വളാഞ്ചേരി കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ അടുത്തകാലത്തായി ശക്തമായിരുന്നു. നൈറ്റ് പട്രോളിംഗ് അടക്കമുള്ള പരിശോധന ശക്തമാക്കിയതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.