Asianet News MalayalamAsianet News Malayalam

കോഴിക്കോട് ബീച്ച് ആശുപത്രി പരിസരത്ത് പരസ്യമായ മയക്കുമരുന്ന് വില്‍പ്പന

drug mafia pitches kozhikode beach hospital
Author
First Published Sep 5, 2017, 10:23 AM IST

കോഴിക്കോട്:  ബീച്ചിലെ ജനറൽ ആശുപത്രി പരിസരത്ത് ബ്രൗണ്‍ ഷുഗർ അടക്കമുള്ള മാരകഫലമുണ്ടാക്കുന്ന മയക്കു മരുന്നുകൾ പരസ്യമായി വിൽക്കുന്നു. ദിവസവും നൂറുകണക്കിന് രോഗികൾ എത്തു്ന ആശുപത്രിയാമണ് മയക്കു മരു്ന്ന് വിൽപ്പനക്കാർ താവളമാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണം.

ഒരു ഉച്ചനേരത്താണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം കോഴിക്കോച് ബീച്ച് ആശുപത്രി പരിസരത്ത് എത്തിയത്. മയക്കു മരുന്നിന്‍റെ ആവശ്യക്കാരായി എത്തിയ ഞങ്ങൾക്ക് മയക്കു മരുന്ന് കച്ചവടക്കാരെ കണ്ടെത്താൻ ഒരു പ്രയാസവുമുണ്ടായില്ല. ബീച്ച് ആശുപത്രിക്ക് മുന്പിൽ നിന്ന് മൂന്ന് പേർ ഞങ്ങളുടെ സഹായി ഷമീറിനെ സമീപിച്ചു

മിനുറ്റുകള്‍ക്കകം കഞ്ചാവ് പൊതി റെഡി. മുന്തിയ ഇനം കിട്ടുമോ എന്ന് ചോദിച്ചപ്പോൾ കാത്തിരിക്കാനായിരുന്നു മറുപടി. പിന്നാലെ ഇവരുടെ പ്രധാന ഏജന്‍റ് ആലി എത്തി.  ഞരമ്പില്‍ കൂടെ അടിച്ചു കയറ്റുമ്പോളെ അറിയൂ. ഒരു പാക്കിന് 500. സിറിഞ്ചില്‍ കയറ്റണമെങ്കില്‍ 3 എണ്ണമെങ്കിലും വേണം. 1500 ആകുമെന്നാണ് ഏജന്‍റ് പറയുന്നത്.ബ്രൗണ്‍ ഷുഗറിന്റെ വിലയാണ് ഇയാള്‍ പറയുന്നത്.

പിന്നീടാണ് ഇയാള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്
റിപ്പോര്‍ട്ടര്‍-  സിറിഞ്ച് ആശുപത്രിയില്‍ നിന്ന് കളയുന്നതാണോ?
ഏജന്‍റ് - അല്ലല്ല, ഞങ്ങള്‍ അവരുമായി കരാറാണ്.
നിങ്ങള്‍ വെയ്റ്റ് ചെയ്യു. അര മണിക്കൂര്‍ കൊണ്ട് സാധനമെത്തും.

അര മണിക്കൂറിന് ശേഷം വീണ്ടും ആലിയെ കണ്ടപ്പോൾ ബ്രൗണ്‍ ഷുഗർ റെഡി.  സിറിഞ്ച് ആശുപത്രിയിൽ നിന്ന് കിട്ടുമെന്ന് പറഞ്ഞിരിന്നെങ്കിലും പുറത്ത് നിന്ന് വാങ്ങിയാണ് എത്തിച്ചത്. ഉപയോഗിച്ച് മുൻ പരിചയം ഇല്ലെന്ന് പറഞ്ഞപ്പോൾ ആലി ശിഷ്യരെ അയച്ച് തന്നു.  അവരെ വിളിച്ച് പോയിക്കൊള്ളു, അവര്‍ അതിനുള്ള സൗകര്യം ഞാന്‍ ചെയ്ത് തരുമെന്ന് ഇയാള്‍ അറിയിച്ചു.

ആശുപത്രിയോട് ചേർന്നുള്ല ഒഴിഞ്ഞ കെട്ടിടമാണ് ഇവരുടെ താവളം. പിന്നാലെ മയക്കു മരുന്ന് കച്ചവടക്കാരും ആ രഹസ്യം വെളിപ്പെടുത്തി. നഗരം മുഴുവൻ ഇവർക്ക് കണ്ണികളുണ്ട്. ആശുപത്രിയിലെ കൂട്ടിരിപ്പുകാരും മറ്റ് സ്ഥലങ്ങളിൽ പൊലീസ് നോട്ടമിട്ടതിനെ തുടർന്ന് ഇങ്ങോട്ട് ചേക്കേറിയവരും ഇവരുടെ ഉപഭോക്താക്കളാണ്. 

Follow Us:
Download App:
  • android
  • ios