തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി മയക്ക് മരുന്ന് കടത്താന്‍ ശ്രമം. കൊല്ലത്തെ ബ്രൈറ്റ് എക്‌പോര്‍ട്ട് ഉടമകള്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തു. ബ്രൈറ്റ് എക്‌സ്‌പോര്‍ട്ട് കമ്പനി മലേഷ്യയിലേക്ക് കയറ്റുമതി ചെയ്യാനെത്തിച്ച പച്ചക്കറിയുടെ കൂട്ടത്തില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിരുന്നു. 1.803 കിലോ കിറ്റാമിന്‍ പിടിച്ചെടുത്തു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് മയക്കുമരുന്ന് പിടിച്ചത്. തുടര്‍ന്ന്, ബ്രൈറ്റ് എക്‌സ്‌പോര്‍ട്‌സിന്റെ സ്ഥാപനങ്ങളില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. പ്രതികളാരെയും പിടികൂടാനായിട്ടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.