ബംഗളുരു: വ്യോമസേന ഉദ്യോഗസ്ഥന്റെ ബംഗളുരുവിലുള്ള വാടക വീട്ടിൽ നിന്നും ഒന്പത് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി.. നാർകോടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിലാണ് നേരത്തെ അറസ്റ്റിലായ വിങ് കമാൻഡർ രാജശേഖർ റെഡ്ഡിയുടെ വാടക വീട്ടിൽ നിന്നും ആംപിടമിൻ എന്ന മയക്കുമരുന്ന് പിടികൂടിയത്.
ഈ മാസം ആദ്യം ഹൈദരാബാദിലും ചെന്നൈയിലും ബംഗളുരുവിലും നടത്തിയ റെയ്ഡിൽ നാൽപത്തിയഞ്ച് കോടി രൂപ വിലമതിക്കുന്ന 230 കിലോഗ്രാം മയക്കുമരുന്ന് എൻസിബി പിടികൂടിയിരുന്നു.
ശാസ്ത്രജ്ഞനായ വെങ്കട് രാമറാവു, വിങ് കമാൻഡർ രാജശേഖർ റെഡ്ഡി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കൂടുതൽ വ്യോമസേന ഉദ്യോഗസ്ഥർക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും എൻസിബി അന്വേഷിക്കുന്നുണ്ട്.
