എറണാകുളം ജില്ലയിലെ സ്കൂള്‍ വാഹനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച അന്‍പത് ഡ്രൈവര്‍മാരെ പിടിയില്‍. വാഹന പരിശോധനയില്‍ പരിധിയില്‍ അധികം സ്കൂള്‍ കുട്ടികളെ കണ്ടെത്തിയ 90 വാഹനങ്ങളാണ് കണ്ടെത്തിയത്.
മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് എറണാകുളം റേഞ്ച് ഐ ജി പി വിജയന്‍ പറഞ്ഞു. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള കുറ്റങ്ങഴും ചുമത്തുമെന്നും എറണാകുളം റേഞ്ച് ഐ ജി പി വിജയന്‍ പറഞ്ഞു.സ്കൂള്‍ നേരിട്ട് നടത്തുന്ന ബസ് സര്‍വ്വീസ് ആണെങ്കില്‍ സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കും പങ്കുണ്ടെന്നും ഐ ജി പറഞ്ഞു.
