ദില്ലി: മദ്യപിച്ച് വാഹനമോടിച്ച് മരണത്തിനിടയാക്കുന്നവർക്ക് ഏഴു വർഷം തടവുനൽകാൻ തയാറെടുത്ത് സർക്കാർ. കൂടാതെ റജിസ്ട്രേഷൻ സമയത്ത് തേർഡ് പാർട്ടി ഇൻഷുറൻസ് വേണമെന്നതും നിർബന്ധമാക്കുന്നുണ്ട്. നിലവിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്ക് രണ്ടുവർഷം തടവും പിഴയുമാണ് ശിക്ഷ. ശിക്ഷ കൂടുതല്‍ കഠിനമാക്കണമെന്നും സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ വിഷയം പരിഗണിച്ച സ്റ്റാൻഡിങ് കമ്മിറ്റി മദ്യപിച്ച് വാഹനമോടിക്കുകയും ഒരാളുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്നത് കുറ്റകരമായ കുറ്റകൃത്യമായി കണക്കിലെടുത്ത് 10 വർഷം കഠിന തടവുനൽകണമെന്ന് ശുപാർശ ചെയ്തിരുന്നു. അതുപോലെ വാഹനങ്ങള്‍ക്ക് തേര്‍ഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കണമെന്നും നിർദേശമുണ്ട്.
