ഡ്യൂട്ടിക്കിടെ  യൂണിഫോമില്‍ മദ്യപിച്ച്  കിറുങ്ങിയ വനിത പോലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

ദിണ്ടിഗല്‍: ഡ്യൂട്ടിക്കിടെ യൂണിഫോമില്‍ മദ്യപിച്ച് കിറുങ്ങിയ വനിത പോലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. വെള്ളമടിച്ച് ബോധംപോയ വനിത പോലീസ് ഓഫീസറുടെ വീഡിയോ വൈറലായതോടെയാണ് തമിഴ്നാട് പോലീസ് നടപടിയുമായി രംഗത്ത് എത്തിയത്. തമിഴ്‌നാടു ദിണ്ടിഗല്ലിലാണു സംഭവം. വനിത പോലീസ് ഉദ്യോഗസ്ഥയുടെ നടപടി വകുപ്പിനു മുഴുവന്‍ നാണക്കേടാണ് എന്ന് ദിണ്ടിഗല്‍ പോലീസ് പറയുന്നു.

വഴിയരികില്‍ ഒതുക്കിയിട്ടിരുന്ന കാറിന്റെ സീറ്റിലിരുന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവര്‍ മദ്യപിച്ചത്. കൂടെയുള്ള ആരോ പകര്‍ത്തിയ വീഡിയോയാണു വൈറലായത്. അതേസമയം പോലീസുകാരി ഡ്യൂട്ടിയില്‍ ആയിരുന്നില്ല എന്നും ബന്ധു വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞു മടങ്ങി വരുന്ന വഴിയാണു സംഭവം എന്നും വിശദീകരണം വരുന്നുണ്ട്. എന്നാല്‍ യൂണിഫോമില്‍ മദ്യപിച്ചത് കടുത്ത അച്ചടക്ക ലംഘനമാണ് എന്നാണ് പോലീസിന്‍റെ നിലപാട്.