20000 ടണ്‍ ഇന്ധനത്തിന്റെ പണമാണ് ഈടാക്കിയിരുന്നത്. ഇത് കണക്കാക്കിയാണ് ഇത്രയധികം തുക പിഴയായി ഈടാക്കിയത്

ലണ്ടന്‍: വിമാനത്തില്‍ മദ്യപിച്ചയാള്‍ക്ക് കിട്ടിയ പിഴ 11 ലക്ഷം. മറ്റുയാത്രക്കാരുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ഇയാളുടെ മദ്യപിച്ചുള്ള ബഹളം മൂലം വിമാനം തിരിച്ചിറക്കേണ്ടിവന്നിരുന്നു. ഇത്തരത്തില്‍ വിമാനം തിരിച്ചിറക്കേണ്ടി വന്നതിനാല്‍ വന്‍ തോതില്‍ ഇന്ധനനഷ്ടവും ഉണ്ടായിരുന്നു. ഡേവിഡ് സ്റ്റീഫന്‍ യംഗ് എന്ന 44 വയസുകാരനായ ബ്രിട്ടീഷ് പൌരനാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്.

20000 ടണ്‍ ഇന്ധനത്തിന്റെ പണമാണ് ഈടാക്കിയിരുന്നത്. ഇത് കണക്കാക്കിയാണ് ഇത്രയധികം തുക പിഴയായി ഈടാക്കിയത്. കാനഡയിലെ കാള്‍ഗറിയില്‍ നിന്നും ലണ്ടനിലേക്കുള്ള വെസ്റ്റ് ജെറ്റിന്‍റെ വിമാനത്തിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഡേവിഡ് മദ്യപിച്ച് സഹയാത്രികരെ പുലഭ്യം പറയുകയായിരുന്നു. 

തിരിച്ചിറക്കിയ ഡേവിഡിനെ പിന്നീട് പൊലീസ് മോശം പെരുമാറ്റത്തിന് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ കോടതിയില്‍ ഹാജറാക്കി. ഇയാള്‍ കോടതിയില്‍ മാപ്പപേക്ഷ കോടതയില്‍ നല്‍കിയെങ്കിലും അത് പരിഗണിച്ചില്ല. അതേസമയം, യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം വിമാനക്കമ്പനി നല്‍കേണ്ടി വരും. ഇതും ഇന്ധനത്തുകയും കൂടിയാകുമ്പോള്‍ ഒന്നരലക്ഷത്തോളം ഡോളറാകും ഈടാക്കുന്നത്.

ഇയാളുടെ അടുത്ത ബന്ധു മരിച്ചതിനെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിലാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് കോടതിയില്‍ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. ഇത് കണക്കിലെടുത്ത് കോടതി പിഴ കുറയ്ക്കുകയും ചെയ്തു.