ബഹുനിലക്കെട്ടിടത്തിന്റെ ടെറസിലെ കൈവരിയില്‍ സുഖിച്ചുറങ്ങി മദ്യപന്‍

മദ്യപിച്ച് ഫിറ്റായ ആള്‍ വിശ്രമിച്ചത് 29ാം നിലയിലെ ടെറസിന്റെ കൈവരിയില്‍, കേസെടുത്ത് പൊലീസ്. ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ആരോ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ചൈനയിലെ ഷാന്‍സി പ്രൊവിന്‍സിലെത്തുന്നത്. 

സ്ഥലത്തെത്തിയ പൊലീസ് കണ്ടത് ബഹുനില കെട്ടിടത്തിന്റെ ടെറസിന്റെ കൈവരിയില്‍ അപകടകരമായ നിലയില്‍ കിടന്നുറങ്ങുന്ന മദ്യപനെയും. ഒന്നു ചരിഞ്ഞാല്‍ പോലും കെട്ടിടത്തിന് താഴെ വീഴുന്ന നിലയിലായിരുന്നു ഇയാള്‍ കിടന്നത്. ടെറസിന് മുകളിലെത്തിയ പൊലീസ് സാഹസികമായാണ് ഇയാളെ താഴെയെത്തിച്ചത്. 

വിശദമായ പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ ആണ് ടെറസില്‍ എത്തിയതെന്ന് മനസിലാകുന്നത്. എന്നാല്‍ ഇയാള്‍ ആരുടേയും കണ്ണില്‍പെടാതെ ആള്‍ത്താമസമുള്ള കെട്ടിടത്തിന്റെ പാരപ്പെറ്റില്‍ എങ്ങനെയെത്തിയതെന്നതാണ് വ്യക്തമാകാത്തത്.