കൊല്ലം: കൊട്ടാരക്കരയില്‍ മദ്യലഹരിയിൽ ബസിനുള്ളിൽ ബഹളം ഉണ്ടാക്കിയ പൊലീസ് ഇൻസ്പെക്ടറെ കൊട്ടാരക്കര പൊലീസ് പിടികൂടി. കൊല്ലം എആർ ക്യാംപിലെ സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള റിസർവ് ഇൻസ്പെക്ടർ ചന്ദ്രശേഖരനാണ് ഇന്നലെ വൈകിട്ട് ഏഴോടെ പിടിയിലായത്. വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞെന്ന് പൊലീസ് അറിയിച്ചു. 

പത്തനംതിട്ടയിൽ നിന്നു കൊട്ടാരക്കരയിലേക്കുള്ള ബസിലാണ് ഇയാൾ വന്നത്. ബസിൽ വച്ച് യാത്രക്കാരുമായി വഴക്കുണ്ടാക്കി. അസഭ്യം വിളിച്ചതായും യാത്രക്കാർ പരാതിപ്പെട്ടു. കൊട്ടാരക്കര ബസ് സ്റ്റാൻഡിലെത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. കെഎസ്ആർടിസി ജിവനക്കാരും യാത്രക്കാരും ആവശ്യപ്പെട്ടതനുസരിച്ച് പൊലീസെത്തി പിടികൂടി.