മദ്യലഹരിയില്‍ പൊലീസിനെ ചീത്തവിളിച്ചു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്
എറണാകുളം: എറണാകുളം കോതമംഗലത്ത് പൊലീസിന് നേരെ മദ്യലഹരിയില് സർക്കാർ ഉദ്യോഗസ്ഥന്റെ അസഭ്യവർഷം. കോതമംഗലം ഉപ്പുകണ്ടം സ്വദേശി എൽദോ പോളാണ് സ്റ്റേഷനിലുള്ളിൽ മദ്യപിച്ചെത്തി പൊലീസിനെ അസഭ്യം പറഞ്ഞത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു
പൊലീസ് വിളിപ്പിച്ച വ്യക്തിക്കൊപ്പം സ്റ്റേഷനിലേക്ക് എത്തിയതാണ് എൽദോ. കോതമംഗലം സ്വദേശിനിയായ യുവതി ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാളെ പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. യുവതിയുടെ ഭര്ത്താവിനൊപ്പം സ്റ്റേഷനിലെത്തിയ എല്ദോ പൊലീസിനെതിരെ അസഭ്യവര്ഷം നടത്തുകയായിരുന്നു.
