ഉപ്പുകണ്ടം സ്വദേശി എൽദോ പോളാണ് സ്റ്റേഷനിലുള്ളിൽ മദ്യപിച്ചെത്തി പൊലീസിനെ  അസഭ്യം പറഞ്ഞത്

എറണാകുളം: കോതമംഗലത്ത് പൊലീസിന് നേരെ സർക്കാർ ഉദ്യോഗസ്ഥന്‍റെ അസഭ്യവർഷം. ഉപ്പുകണ്ടം സ്വദേശി എൽദോ പോളാണ് സ്റ്റേഷനിലുള്ളിൽ മദ്യപിച്ചെത്തി പൊലീസിനെ അസഭ്യം പറഞ്ഞത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോതമംഗലം സ്വദേശിയായ യുവതി ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി. ദിവസവും മദ്യപിച്ചെത്തി തന്നെയും മക്കളെയും ദേഹോപദ്രവം ഏൽപിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയുടെ ഭർത്താവിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. സുഹൃത്തിനൊപ്പം സ്റ്റേഷനിലെത്തിയ കോതമഗംലം താലൂക്ക് ഓഫീസിലെ ജീവനക്കാരൻ കൂടിയായ എൽദോ പോൾ പൊലീസിനെതിരെ തിരിഞ്ഞു. 

മദ്യലഹരിയിലായിരുന്ന ഇയാൾ കാരണമൊന്നുമില്ലാതെ പ്രകോപിതനായി. സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ തുടർച്ചയായ അസഭ്യവർഷം നടത്തി. കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.