പത്തനംതിട്ട: കളക്ടറേറ്റ് വളപ്പില്‍ മദ്യപിച്ച് ബഹളം കൂട്ടിയ ജില്ലാ പഞ്ചായത്തിലെ നാല് ജീവനക്കാര്‍ അറസ്റ്റില്‍. ലിജോ വി മാത്യു, ജിതേഷ്, റാവു, സുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 11.30 നാണ് സംഭവം. ജില്ലാ കേരളോത്സവവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണ് നാലുപേരും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭക്ഷണം കഴിക്കാന്‍ പോയി വന്ന ഇവര്‍ കലക്ടറേറ്റിലെ റവന്യൂ വിഭാഗം ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. കലക്ടറേറ്റ് കവാടത്തിലെ ഗ്രില്‍ തുറക്കണം എന്നാവശ്യപ്പെട്ടായിരുന്ന ബഹളം. റവന്യൂ ജീവനക്കാര്‍ വിവരം കലക്ടറെ അറിയിച്ചു. കളക്ടര്‍ എസ്.പിയോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി നാലുപേരെയും കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയുമായിരുന്നു