കൊല്ലത്ത് മദ്യപിച്ചെത്തിയ യുവാവ് അയല്‍വാസിക്ക് നേരെ വെടിയുതിര്‍ത്തു
കൊല്ലം: മദ്യപിച്ചെത്തിയ യുവാവ് അയല്വാസിക്ക് നേരെ വെടിയുതിര്ത്തു. ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആകേഷിനെ പൊലീസും നാട്ടുകാരും ചേര്ന്ന് കീഴ്പ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
കടയ്ക്കല് ടൗണിന് സമീപം താമസക്കുന്ന വിജയകുമാരി എന്ന വീട്ടമ്മ വീടിന് പുറത്തെ ബഹളം കേട്ടാണ് പുറത്തിറങ്ങിയത്. വാതില് തുറന്ന വിജയകുമാരിക്ക് നേരെ ആകേഷ് കൈയിലുണ്ടായിരുന്ന എയര്ഗണ് ഉപയോഗിച്ച് വെടിയുതിര്ത്തു. കുതറിമാറിയ വീട്ടമ്മ കതക് അടയ്ക്കാൻ ശ്രമിച്ചെങ്കിലും ഇയാള് പിൻതുടര്ന്നു. ബഹളത്തെത്തുടര്ന്ന് സമീപവാസികള് ഓടിക്കൂടിയപ്പേള് അവര്ക്ക് നേരെയും വെടിയുതിര്ക്കാൻ ശ്രമം നടന്നു.
കടയ്ക്കല് പൊലീസെത്തിയ കണ്ട ഇയാള് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടര്ന്ന് നാട്ടുകാരുടെ സഹായത്തോടെ ആകേഷിനെ പിടികൂടി.ഇയാള് അമിതമായി മദ്യപിച്ചിരുന്നതായും വധശ്രമത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
