കാല്‍ പുറത്തെടുത്തത് ക്ലോസറ്റ് മുറിച്ച ശേഷം ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്

ബീജിംഗ്: മദ്യപിച്ച് തറയില്‍ തെന്നിവീണ് കാല്‍ ക്ലോസറ്റില്‍ കുടുങ്ങിയ ചൈനീസ് യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രാത്രിയിലാണ് സംഭവം.കാല്‍ ക്ലോസറ്റില്‍ കുടുങ്ങി ഏറെ നേരത്തിന് ശേഷമാണ് വീട്ടുകാര്‍ പോലും സംഭവമറിയുന്നത്. ഉടന്‍ തന്നെ യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും ഫോട്ടോകളുമാണ് വ്യാപകമായി പ്രചരിക്കുന്നത്. 

വിവിധ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഏറെ നേരം പണിപ്പെട്ടാണ് ക്ലോസറ്റിനകത്ത് കുടുങ്ങിയ കാല്‍ വലിയ പരിക്കുകള്‍ കൂടാതെ രക്ഷാപ്രവര്‍ത്തകര്‍ ഊരിയെടുത്തത്. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.