ഒരു നിലയില്‍ 186 വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ കഴിയുന്ന മൂന്നു നിലയുള്ള പാര്‍ക്കിംഗ് സംവിധാനമാണ് ഒരുക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വാപ്‌കോസ് എന്ന ഏജന്‍സിയുമായ നിര്‍മ്മാണ കരാര്‍ ഒപ്പിട്ടു.
മൂന്നാര്: നീലക്കുറിഞ്ഞി സീസണില് മൂന്നാറിലെത്തുന്ന സഞ്ചാരികള്ക്ക് അടിസ്ഥാന സൗകര്യങ്ങള് ഒരുക്കാന് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്സില് നടപടി തുടങ്ങി. ഇതിനായി പ്രദേശത്ത് 16 കോടിയുടെ വികസന പ്രവര്ത്തനങ്ങള് നടത്തും.
അഞ്ചുകോടി രൂപ ചെലവില് ദേവികുളം റോഡില് നിര്മ്മിക്കുന്ന മള്ട്ടി ലെവല് പാര്ക്കിംഗ് സംവിധാനം, ഒരു കോടി രൂപയുടെ ടൂറിസ്റ്റ് അമിനിറ്റി സെന്റ് എന്നിവയാണ് ഉടന് തന്നെ നിര്മ്മാണം തുടങ്ങുന്നത്. ഴയ മൂന്നാറില് ഡിടിപിസിയുടെ കൈവശമുള്ള സ്ഥലത്താണ് അമിനിറ്റി സെന്റര് നിര്മ്മിക്കുന്നത്.
ഒരു നിലയില് 186 വാഹനങ്ങള് പാര്ക്കു ചെയ്യാന് കഴിയുന്ന മൂന്നു നിലയുള്ള പാര്ക്കിംഗ് സംവിധാനമാണ് ഒരുക്കുന്നത്. കേന്ദ്ര സര്ക്കാരിന്റെ കീഴിലുള്ള വാപ്കോസ് എന്ന ഏജന്സിയുമായ നിര്മ്മാണ കരാര് ഒപ്പിട്ടു. അടുത്ത ദിവസം തന്നെ പണികള് തുടങ്ങും. മൂന്നാറിലെ പാര്ക്കിംഗ് പ്രശ്നത്തിന് ഇതിലൂടെ പരിഹാരം കാണാനാകുമെന്നാണ് ഡിടിപിസിയുടെ പ്രതീക്ഷ.
ബൊട്ടാണിക്കല് ഗാര്ഡനിലേക്ക് ഉപകരണങ്ങള് വാങ്ങാനും അലങ്കാരപാലവും നിര്മിക്കാനുമായി ആറ് കോടി ചെലവാക്കും. എട്ടു ഡോര്മിറ്ററികളുള്ള ബജറ്റ് ഹോട്ടല് അടുത്ത ദിവസം തുറക്കും.
