ദില്ലി: അശ്ലീല സന്ദേശം അയച്ച പ്രൊഫസറെ വിദ്യാര്‍ത്ഥിനി മര്‍ദ്ദിച്ചു. സര്‍വ്വകലാശാലയിലെ ഭാരതി കോളേജിലെ പ്രൊഫസറെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി മര്‍ദ്ദിച്ചത്. ഈ വിദ്യാര്‍ത്ഥിനിയെ കൂടാതെ ഇതേ കോളേജിലെ മറ്റ് അഞ്ചു പെണ്‍കുട്ടികള്‍ക്കും ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു.

ക്ലാസ് മുറിയില്‍ പ്രൊഫസറെ ഒറ്റയ്ക്ക് കിട്ടിയപ്പോഴാണ് പെണ്‍കുട്ടികള്‍ ഇയാളെ വളഞ്ഞത്. പെണ്‍കുട്ടികള്‍ ചുറ്റും നില്‍ക്കെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ഇയാളെ മര്‍ദ്ദിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തു വന്നത്.

ഇയാള്‍ അശ്ലീല സന്ദേശം അയച്ചവരില്‍ ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോളേജിനു പുറത്തു വെച്ച് കാണാന്‍ ആവശ്യപ്പെട്ട് ഇയാള്‍ പെണ്‍കുട്ടിക്ക് സന്ദേശം അയച്ചപ്പോള്‍ ക്ലാസ് മുറിയില്‍ വെച്ച് കാണാം എന്ന് പെണ്‍കുട്ടി മറുപടി നല്‍കി. ഇങ്ങനെ തന്ത്രപരമായി പ്രൊഫസറെ ക്ലാസിനുള്ളിലെത്തിച്ച ശേഷമാണ് ഇയാളെ മര്‍ദ്ദിച്ചത്.

ചിത്രം പ്രതീകാത്മകം