സെന്‍ട്രല്‍ ലോജിസ്റ്റിക് ഹബ്ബില്‍ 30 കോടി ദിര്‍ഹം ലുലു മുതല്‍മുടക്കും

ദുബായ്: ദുബായ് ഹോള്‍സെയില്‍ സിറ്റി വികസനത്തിന് ലുലു ഗ്രൂപ്പുമായി കരാര്‍. കരാറില്‍ ദുബായ് ഹോള്‍സെയില്‍ സിറ്റി സിഇഒ അബ്ദുള്ള ബെല്‍ ഹൂലും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ഒപ്പു വെച്ചു. സെന്‍ട്രല്‍ ലോജിസ്റ്റിക് ഹബ്ബില്‍ 30 കോടി ദിര്‍ഹമാണ് ലുലു മുതല്‍മുടക്കുന്നത്.

13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 30 മാസം കൊണ്ടാണ് ലുലു ഗ്രൂപ്പിന്റെ ലോജിസ്റ്റിക് ഹബ്ബ് പൂര്‍ത്തിയാവുക. പണി പൂര്‍ത്തിയാകുന്നതോടെ ഏറ്റവും മികച്ച വിതരണ ശൃംഖല ഇവിടെ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.