ദുബായ് ഇന്റീരിയര്‍ മന്ത്രാലയം പുറത്തിറക്കുന്ന സേഫ്റ്റി ആന്റ് സെക്യൂരിറ്റി മാഗസിനിലേക്കാണ് സനിത് സനാസ എന്ന് 10 വയസുകാരന്‍ തന്റെ വലിയ ആഗ്രഹമറിയിച്ച് കത്തെഴുതിയത്.
ദുബായ്: സൂപ്പര് കാറുകളുടെ വലിയ ശേഖരമാണ് ദുബായ് പൊലീസിനുള്ളത്. വാഹനപ്രേമികളുടെ മനം കവരുന്ന മക്ലാറന് 570എസില് ഒന്നു കയറാന് ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് വിദേശിയായ ആ പത്ത് വയസുകാരന് അധികൃതര്ക്ക് കത്തെഴുതിയത്. അവന് പോലും വിചാരിച്ചില്ല കാറുമായി പൊലീസ് അവന്റെ ആഗ്രഹം പൂര്ത്തീകരിക്കാന് അരികിലെത്തുമെന്ന്.
ദുബായ് ഇന്റീരിയര് മന്ത്രാലയം പുറത്തിറക്കുന്ന സേഫ്റ്റി ആന്റ് സെക്യൂരിറ്റി മാഗസിനിലേക്കാണ് സനിത് സനാസ എന്ന് 10 വയസുകാരന് തന്റെ വലിയ ആഗ്രഹമറിയിച്ച് കത്തെഴുതിയത്. ആവശ്യം അംഗീകരിച്ച അധികൃതര് ദുബായ് ടൂറിസ്റ്റ് പൊലീസിന്റെ മക്ലാറന് 570എസില് അവനെ നഗരം ചുറ്റിക്കാണിച്ചു. ജനങ്ങളുമായി കൂടുതല് ഇഴചേര്ന്ന് പ്രവര്ത്തിക്കുന്നതിനുള്ള അവസരമായാണ് ഇത്തരം സംഭവങ്ങളെ കാണുന്നതെന്ന് ടൂറിസ്റ്റ് പൊലീസ് ഡയറക്ടര് ലെഫ്റ്റ്ന്റ് കേണല് ഡോ. മുബാറക് സഈദ് സലീം ബിന് നവാസ് പറഞ്ഞു. തന്റെ വെറുമൊരു ആഗ്രഹം ഇത്രവേഗം സാക്ഷാത്കരിച്ചുതന്നെ പൊലീസിന് നന്ദി പറഞ്ഞാണ് സനിത് മടങ്ങിയത്.
