ലോകസഞ്ചാരികളെ ദുബായിലേക്ക് ആകര്‍ഷിക്കുന്ന വ്യാപാരോത്സവത്തിന് നാളെ തുടക്കമാകും. 22ാമത് ഷോപ്പിങ് ഫെസ്റ്റിവലില്‍ വിലയിളവുകള്‍ക്കുപുറമെ വന്‍തുകയുടെ കാഷ് പ്രൈസുകളും സ്വര്‍ണസമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ദുബായ് ഷോപ്പിങ് മാള്‍ ഗ്രൂപ്പ് മൊത്തം 10 ലക്ഷം ദിര്‍ഹമിന്റെ സമ്മാനങ്ങളാണ് മാള്‍ ഉപഭോക്താക്കളിലെ ഭാഗ്യശാലികള്‍ക്ക് വിതരണംചെയ്യുക. ഫെബ്രുവരി നാല് വരെ ഇന്‍ഫിനിറ്റി നറുക്കെടുപ്പ് നടക്കും. എപ്‌കോ, ഇനോക് സര്‍വീസ് സ്റ്റേഷനുകളില്‍നിന്ന് 200 ദിര്‍ഹമിന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കാളികളാകാം.
കലാപരിപാടികള്‍, സംഗീതനിശകള്‍, വെടിക്കെട്ട്, ഷോപ്പിങ് മാളുകള്‍ കേന്ദ്രീകരിച്ചുള്ള കലാപ്രകടനങ്ങള്‍ തുടങ്ങിയവയും അരങ്ങേറും. ഫാഷന്‍ വസ്‌ത്രങ്ങളുടെ പ്രദര്‍ശനം, ട്രേഡ് സെന്ററിലെ കാര്‍പെറ്റ് ആന്‍ഡ് ഒയാസിസ് എന്നപേരില്‍ പരവതാനി പ്രദര്‍ശനം തുടങ്ങിയവ ഇത്തവണത്തെ ഡി.എസ്.എഫിന്റെ സവിശേഷതയാണ്.
